എറണാകുളം - ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ശനിയാഴ്ച.

 
India

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ശനിയാഴ്ച മുതൽ

നാല് പുതിയ വന്ദേ ഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ ഫ്ലാഗ് ഓഫ് ചെയ്യും | എറണാകുളം - ബെംഗളൂരു, ബനാറസ് – ഖജുരാഹോ, ലഖ്‌നൗ – സഹാരൻപുർ, ഫിറോസ്പുർ – ഡൽഹി

MV Desk

ന്യൂഡൽഹി: ഇന്ത്യയുടെ ആധുനിക റെയ്‌ൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ 8.15ന് യുപിയിലെ വാരാണസി സന്ദർശിച്ച് നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയ്‌നുകൾ ഫ്ലാഗ് ഓഫ് ചെയ്യും.

ലോകോത്തര റെയ്‌ൽവേ സേവനങ്ങളിലൂടെ പൗരന്മാർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുകയെന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണിത്.

പുതിയ വന്ദേ ഭാരത് ട്രെയ്‌നുകൾ എറണാകുളം - ബെംഗളൂരു, ബനാറസ് – ഖജുരാഹോ, ലഖ്‌നൗ – സഹാരൻപുർ, ഫിറോസ്പുർ – ഡൽഹി റൂട്ടുകളിലാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഇവ പ്രാദേശിക മൊബിലിറ്റി വർധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

ദക്ഷിണേന്ത്യയിൽ എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് യാത്രാസമയം 2 മണിക്കൂറിലധികം കുറയ്ക്കും. 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പുർത്തിയാക്കും. പ്രധാന ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയ്‌ൻ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും വിനോദ സഞ്ചാരികൾക്കും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്ര നൽകും. ഈ റൂട്ട് കേരളം, തമിഴ്നാട്, കർണാടക എന്നിവയ്ക്കിടയിൽ വലിയ സാമ്പത്തിക പ്രവർത്തനങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കും, ഇത് പ്രാദേശിക വളർച്ചയെയും സഹകരണത്തെയും പിന്തുണയ്ക്കും.

ബനാറസ്– ഖജുരാഹോ വന്ദേ ഭാരത് ഈ റൂട്ടിൽ നേരിട്ടുള്ള കണക്റ്റിവിറ്റി സ്ഥാപിക്കുകയും നിലവിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയ്‌നുകളെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് ലാഭിക്കുകയും ചെയ്യും. വാരാണസി, പ്രയാഗ്‌രാജ്, ചിത്രകൂട്, ഖജുരാഹോ എന്നിവയുൾപ്പെടെ മതപരവും സാംസ്കാരികപരവുമായ ചില ലക്ഷ്യസ്ഥാനങ്ങളെ ബനാറസ്- ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കും. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ ഖജുരാഹോയിലേക്ക് തീർഥാടകർക്കും സഞ്ചാരികൾക്കും വേഗതയേറിയതും ആധുനികവും സൗകര്യപ്രദവുമായ യാത്ര നൽകും.

ലഖ്‌നൗ– സഹാരൻപുർ വന്ദേ ഭാരത് 7 മണിക്കൂർ 45 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കും, ഇത് ഒരു മണിക്കൂറോളം യാത്രാസമയം ലാഭിക്കും. ലഖ്‌നൗ, സീതാപുർ, ഷാജഹാൻപുർ, ബറേലി, മൊറാദാബാദ്, ബിജ്‌നോർ, സഹാരൻപുർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വളരെ പ്രയോജനം ചെയ്യും, റൂർക്കി വഴി ഹരിദ്വാർ പുണ്യനഗരിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യും. മധ്യ-പടിഞ്ഞാറൻ ഉത്തർപ്രദേശിലുടനീളം സുഗമവും വേഗതയേറിയതുമായ ഇന്‍റർസിറ്റി യാത്ര ഉറപ്പാക്കുന്നതിലൂടെ, ഈ സർവീസ് കണക്റ്റിവിറ്റിയും പ്രാദേശിക വികസനവും മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും.

ഫിറോസ്പുർ– ഡൽഹി വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയ്‌നായിരിക്കും. കേവലം 6 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പുർത്തിയാക്കും. ഫിറോസ്പുർ, ഭട്ടിൻഡ, പട്യാല എന്നിവയുൾപ്പെടെ പഞ്ചാബിലെ പ്രധാന നഗരങ്ങളും ദേശീയ തലസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ