എഥനോൾ ചേർത്ത പെട്രോൾ സുരക്ഷിതമെന്ന് മന്ത്രി നിതൻ ഗഡ്കരി.

 
India

എഥനോൾ ചേർത്ത പെട്രോളിനെതിരേ വ്യാജ പ്രചരണം

പെട്രോളിൽ 20% എഥനോൾ ചേർക്കുന്നതുകൊണ്ട് ഒരു വാഹനത്തിനും സാങ്കേതിക പ്രശ്നങ്ങളുണ്ടാവില്ലെന്നും ഇന്ധനം സുരക്ഷിതമാണെന്നും മന്ത്രി നിതിൻ ഗഡ്കരി.

MV Desk

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ ചേർക്കുന്നതിന്‍റെ പേരിൽ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പണം വാങ്ങിയുള്ള പ്രചാരണം നടക്കുന്നുവെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ വാഹന നിർമാതാക്കളുടെ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നതിനെതിരേ ഊതിപ്പെരുപ്പിച്ച പ്രചാരണമാണു നടക്കുന്നത്. ഇതുകൊണ്ട് ഒരു വാഹനത്തിനും സാങ്കേതിക പ്രശ്നങ്ങളുണ്ടാവില്ലെന്നും ഇന്ധനം സുരക്ഷിതമാണെന്നും തെളിഞ്ഞതാണ്. ഓട്ടൊമോട്ടിവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ ഇക്കാര്യത്തിൽ വിശദീകരണം നൽകി.

സുപ്രീം കോടതിയും ഇതിന് സുതാര്യത നൽകിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നിട്ടും തനിക്കെതിരേ പ്രചാണം തുടരുകയാണ്. അതു ശ്രദ്ധിക്കേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി