Mahua Moitra in Parliament 
India

മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ

അദാനി ഗ്രൂപ്പിനെതിരേ പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിന് പണം കൈപ്പറ്റിയെന്നാണ് മഹുവയ്ക്കെതിരായ ആരോപണം

MV Desk

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തു. ബിജെപി എംപി വിനോദ് സോൻകറുടെ അധ്യക്ഷതയിലുള്ള സമിതിയിലെ ആറ് അംഗങ്ങളാണ് മഹുവയ്ക്കെതിരേ വോട്ട് ചെയ്തത്. നാല് അംഗങ്ങൾ എതിർത്തു.

അദാനി ഗ്രൂപ്പിനെതിരേ പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിന് ദർശൻ ഹിരാനന്ദാനി എന്ന വ്യവസായിയിൽനിന്നു പണം വാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ ആരോപണം. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്താൻ ലോക്‌പാൽ ഉത്തരവിട്ടതായി പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശപ്പെട്ടിരുന്നു.

പാർലമെന്‍റിൽ ബിജെപി സർക്കാരിനും അദാനി ഗ്രൂപ്പിനുമെതിരേ ഏറ്റവും ശ്രദ്ധേയമായി ഉയർന്ന ശബ്ദങ്ങളിലൊന്നായിരുന്നു മഹുവ മൊയ്ത്രയുടേത്. ഇതാണ് അവരെ പരാതിയിൽ കുടുക്കാൻ കാരണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.

കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് പേർ മരിച്ചു

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍