India

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു

അമ്പാട്ടി റായുഡു പാർട്ടിയിൽ ചേർന്ന കാര്യം വൈഎസ്ആർസിപി തന്നെയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്

അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് പാർട്ടി പ്രവേശനം നടത്തിയത്.

അമ്പാട്ടി റായുഡു പാർട്ടിയിൽ ചേർന്ന കാര്യം വൈഎസ്ആർസിപി തന്നെയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.

അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ച് ഇറങ്ങിയിട്ടുണ്ട്. 2023 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് ശേഷം എല്ലാത്തരം ക്രിക്കറ്റിൽ നിന്നും റായുഡു വിരമിച്ചിരുന്നു.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി