വിസാ ചട്ടങ്ങളിൽ കർശന ഭേദഗതിയുമായി ഇന്ത്യ

 
India

വിസാ ചട്ടങ്ങളിൽ കർശന ഭേദഗതിയുമായി ഇന്ത്യ

ഇന്ത്യയിൽ എത്തി 180 ദിവസം കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തിയാൽ മതിയെന്ന വ്യവസ്ഥയാണ് ഇപ്പോൾ പൊളിച്ചെഴുതിയിരിക്കുന്നത്

Reena Varghese

ന്യൂഡൽഹി: വിസാ ചട്ടങ്ങളിൽ കർശന ഭേദഗതി വരുത്താൻ ഇന്ത്യ. ആറുമാസക്കാലയളവിലെ വിസയുമായി രാജ്യം സന്ദർശിക്കാൻ എത്തുന്നവർ വിസാ കാലാവധിയെക്കാൾ കൂടുതൽ കാലം ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കാലാവധി തീരും മുമ്പേ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയാണ് നടപ്പാക്കുന്നത്. മുമ്പ് ഇത് ഇന്ത്യയിൽ എത്തി 180 ദിവസം കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തിയാൽ മതിയെന്ന വ്യവസ്ഥയായിരുന്നു. ഇതിനു പകരമാണ് 180 ദിവസത്തെ കാലാവധി തീരും മുമ്പേ എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന പുതിയ നിർദേശം ഉൾപ്പെടുത്തി ഭേദഗതി വരുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്ന വിദേശികൾക്കും ഇവിടെയുള്ള പ്രവാസി കുടുംബങ്ങൾക്കും സുപ്രധാനമായ നിർദേശമാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത് ഇനി മുതല്‍ അനുവദനീയമായ വിസ കാലാവധിയേക്കാള്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഷ്‌കരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് റൂള്‍സ്, 2025 പ്രകാരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 180 ദിവസമോ അതില്‍ കുറവോ കാലാവധിയുള്ള വിസകളില്‍ എത്തുന്ന സന്ദര്‍ശകര്‍ ഈ 180 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതാണ് പുതിയ നിയമത്തിന്‍റെ കാതൽ.

"കൈയടിയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്"; ഭരണപക്ഷത്തോട് ജി. സുധാകരൻ

അഞ്ച് വർഷത്തിനകം ഇന്ത്യയിൽ പ്ലംബർമാരെ കിട്ടാനില്ലാതാകും; ബിരുദക്കാർ കെട്ടിക്കിടക്കുമെന്നും പ്രവചനം

കലൂരിൽ പെൺകുട്ടികൾക്ക് നേരെ ആക്രമണം; മൂന്നു പേർ പിടിയിൽ

വീടിനരികിൽ കാട്ടാന; ഭയന്ന് വിറച്ച് കോട്ടപ്പടിക്കാർ

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു