India

വാലന്‍റൈൻസ് ഡേയല്ല...ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണം; സർക്കുലർ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. നമ്മുടെ ജൈവവൈവിധ്യത്തെ പ്രതിനിധികരിക്കുന്ന പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി.  

ഫെബ്രുവരി ആറിനാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ്  'കൗ ഹഗ് ഡേ' ആചരിക്കാൻ ആഹ്വാനം ചെയ്തതെന്ന്  മൃഗസംരക്ഷണ ബോർഡിന്‍റെ നിയമ ഉപദേഷ്ടാവ് വിക്രം ചന്ദ്രവംശി പറഞ്ഞു.

പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം നമ്മുടെ പൈത്യകത്തെ ഇല്ലാതാക്കുന്നുണ്ട്. മനുഷ്യരാശിയുടെ സമൃദ്ധിക്കും ഉയർച്ചക്കു കാരണം ഗോമാതാവാണ്. അതിനാൽ ഫെബ്രുവരി 14  'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

നമ്മുടെ ഇന്ത്യൻ സംസ്കാരങ്ങളിലുള്ള ആഘോഷമല്ല വാലന്‍റൈൻസ് ഡേ. ഈ ആഘോഷത്തിനെ എതിർത്ത് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കമിതാക്കൾക്കുള്ള ദിവസം എന്നതിലുപരി വൈകാരികമായ സമൃദ്ധിയെ മുൻനിർത്തി പശുവിനെ കെട്ടിപ്പിടച്ച് ആഘോഷിക്കണമെന്നും ഇതിൽ പറയുന്നു.

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു