മൊണാലിസയുടെയും ഫർമാന്‍റേയും വിവാഹം

 
India

മൊണാലിസയുടെ വിവാഹം 'ലൗ ജിഹാദ്'; പരാതി നൽകുമെന്ന് സംവിധായകൻ

വിഷയം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും മിശ്ര പറഞ്ഞു.

നീതു ചന്ദ്രൻ

ഖാർഗോൺ: കുംഭമേളയിലൂടെ പ്രശസ്തയായ മോണാലിസ ഭോൻസലെയുടെ വിവാഹം ലൗ ജിഹാദാണെന്ന് ആരോപിച്ച് സിനിമാ സംവിധായകൻ സനോജ് മിശ്ര. വിഷയം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും മിശ്ര പറഞ്ഞു.

മിശ്രയുടെ ദി ഡയറി ഒഫ് മണിപ്പുർ എന്ന ചിത്രത്തിലേക്ക് നായികയായി മോണാലിസയെ തെരഞ്ഞെടുത്തിരുന്നു. മതം മാറ്റവുമായി ബന്ധപ്പെട്ട വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. എന്നാൽ മോണാലിസയുടെ പ്രണയവും വിവാഹവും ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു മുസ്ലിം പെൺകുട്ടി ഹിന്ദു യുവാവിനെ വിവാഹം കഴിക്കുകയായിരുന്നുവെങ്കിൽ ഇത്തരത്തിലായിരിക്കുമോ പ്രതികരണം എന്നും അദ്ദേഹം ചോദിച്ചു. മോണാലിസ അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്‍റെ പേരിൽ അവരുടെ കുടുംബം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും മിശ്ര ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്ദോർ സ്വദേശിയായ മോണാലിസ കാമുകൻ ഫർഹാൻ ഖാനൊപ്പം കേരളത്തിലെത്തി വിവാഹത്തിനായി സഹായം ചോദിച്ചത്. തുടർന്ന് മാർച്ച് 11ന് ഇരുവരും വിവാഹം കഴിച്ചു. കുംഭമേളയിൽ മാല വിൽക്കാനെത്തിയ മോണാലിസയുടെ ചിത്രം വൈറലായതോടെയാണ് പെൺകുട്ടി പ്രശസ്തിയിലേക്കുയർന്നത്. ഇതേ തുടർന്ന് നിരവധി സിനിമാ അവസരങ്ങളും മോണാലിസയ്ക്ക് ലഭിച്ചിരുന്നു. നാഗമ്മ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി കേരളത്തിലെത്തിയപ്പോഴാണ് മോണാലിസ വിവാഹത്തിനായി സഹായം അഭ്യർഥിച്ചത്.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു