ഐസിയുവിൽ തീ പിടിത്തം; 10 രോഗികൾ മരിച്ചു, 11 പേർക്ക് പരുക്ക്

 
India

ഐസിയുവിൽ തീ പിടിത്തം; 10 രോഗികൾ മരിച്ചു, 11 പേർക്ക് പരുക്ക്

അപകടം നടക്കുമ്പോൾ ഐസിയുവിൽ 23 രോഗികളാണ് ഉണ്ടായിരുന്നത്.

നീതു ചന്ദ്രൻ

ഭുവനേശ്വർ: ഒഡീശയിലെ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തിൽ 10 രോഗികൾ മരിച്ചു. 11 പേർക്ക് പരുക്ക്. കട്ടക്കിലെ സർക്കാർ നിയന്ത്രണത്തിലുള്ള എസ് സി ബി മെഡിക്കൽ കോളെജ് ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളെയാണ് ഇവിടെ പരിചരിച്ചിരുന്നത്. അപകടം നടക്കുമ്പോൾ ഐസിയുവിൽ 23 രോഗികളാണ് ഉണ്ടായിരുന്നത്.

പുലർച്ചെ 2 മണിയോടെ രണ്ടു തവണ വൈദ്യുതി തടസപ്പെട്ടു. അതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഐസിയു നിറയെ കടുത്ത പുക നിറഞ്ഞതും രോഗികളുടെ അവസ്ഥ മോശമാക്കി. അപകടം നടക്കുമ്പോൾ ഐസിയുവിൽ 23 രോഗികളാണ് ഉണ്ടായിരുന്നത്. 7 രോഗികൾ പൊള്ളലേറ്റും മൂന്നു പേർ ശ്വാസതടസവും മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മുഖ്യമന്ത്രി മോഹൻ മാജി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ വീതംനഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!

ഹോര്‍മുസില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുമായി യുഎസും ഇറാനും

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും