രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം; ആളപായമില്ല
file
ന‍്യൂഡൽഹി: ഡൽഹിയിൽ രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്‍റ്സിൽ തീപിടിത്തം. ആദ‍്യനില പൂർണമായും കത്തി നശിച്ചു. ആളപായമില്ലെന്നാണ് വിവരം.
ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി ചേർന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.