Representative image 
India

ഛണ്ഡിഗഢ് പിജിഐഎംഇആറിൽ തീ പിടിത്തം; 400 രോഗികളെ ഒഴിപ്പിച്ചു

തീ ആളിപ്പടർന്നതോടെ കനത്ത പുക മുകൾ നിലകളിലേക്കും പടർന്നു. ‍

ഛണ്ഡിഗഢ്: ഛണ്ഡിഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലെ(പിജിഐഎംഇആർ) നെഹ്രു ആശുപത്രി ബ്ലോക്കിൽ തീപിടിത്തം. ആളപായമില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് ഒന്നാം നിലയിലെ കംപ്യൂട്ടർ മുറിയിലെ യുപിഎസിൽ നിന്നുമാണ് തീ പടർന്നു പിടിച്ചത്. തീ ആളിപ്പടർന്നതോടെ കനത്ത പുക മുകൾ നിലകളിലേക്കും പടർന്നു. ‍

ഇതേ തുടർന്ന് ബ്ലോക്കിലെ ഐസിയുവിലുണ്ടായിരുന്ന 4 രോഗികളും 80 ഗർഭിണികളും 56 നവജാത ശിശുക്കളും അടക്കം 424 പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നി ശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആശുപത്രിയിൽ വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായിട്ടുണ്ട്. അറുപതു മിനിറ്റുകൾ കൊണ്ടാണ് രോഗികളെ ബ്ലോക്കിൽ നിന്ന് മാറ്റിയത്. രാത്രി രണ്ടു മണിയോടെ ആശുപത്രിയിലെ ചികിത്സയും മറ്റു സേവനങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു.

ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി 14 അംഗ സമിതിയെ നിയോഗിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍

വീണാ ജോർജ് രാജി വയ്ക്കണം: രാജീവ് ചന്ദ്രശേഖർ

വിസി പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ: മന്ത്രി ശിവൻകുട്ടി