വ്യോമസേനയുടെ എയർഷോ കാണാനെത്തിയത് 13 ലക്ഷം പേർ; സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി 
India

വ്യോമസേനയുടെ എയർഷോ കാണാനെത്തിയത് 13 ലക്ഷം പേർ; സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി

ആളുകൾ പരുപാടിക്ക് ശേഷം തിരികെ പോവാനും വളരെ ബുദ്ധിമുട്ടി

Namitha Mohanan

ചെന്നൈ: ചെന്നൈയിലെ വ്യോമസേന എയർ‌ഷോ ദുരന്തത്തിൽ മരണം അഞ്ചായി. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് പ്രഥമിക നിഗമനം. 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർജലീകരണം മൂലം 250 ഓളം പേർ കുഴഞ്ഞു വീണതായും റിപ്പോർട്ടുണ്ട്.

13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാൻ എത്തിയത്. രാവിലെ 11 മണിയോടെ മറീന ബീച്ച് ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിൽ ആയിരങ്ങൾ ഒരു മുന്നൊരുക്കമില്ലാതെയാണ് എത്തിയത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വന്‍വീഴ്ചയെന്ന ആക്ഷേപവും ശക്തമാണ്. സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്ന് പരാതിയും ഉയരുന്നുണ്ട്.

ആളുകൾ പരുപാടിക്ക് ശേഷം തിരികെ പോവാനും വളരെ ബുദ്ധിമുട്ടി. മൂന്നും നാലും കിലോമീറ്റർ നടന്ന ശേഷമാണ് വാഹനങ്ങൾക്കടുത്തേക്ക് എത്താൻ പലർക്കും കഴിഞ്ഞത്. കുട്ടികൾ പലരും ഇതിനിടെ തളർന്നു പോയിരുന്നു. 6500 പൊലീസുകാരും 1500 ഹോംഗാർഡുകളും സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ വിമർശനം ശക്തമാവുകയാണ്.

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന് ഇടക്കാല ജാമ‍്യം

പിഎം ശ്രീയിലെ നിലപാട് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി; ബിനോയ് വിശ്വത്തിനെതിരേ സിപിഐ പാലക്കാട് ജില്ലാ എക്സിക‍്യൂട്ടീവ്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ!

സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു; വെള്ളിയാഴ്ച ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ അലർട്ട്