ശ്രീനഗർ: കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലായിരുന്നു ഏറ്റുമുട്ടൽ.
സേനയ്ക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസും ഒപ്പമുണ്ടായിരുന്നു.