India

മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസിലേക്ക് ??; കർണാടക ബിജെപിയിൽ പൊട്ടിത്തെറി

ഇന്നലെയാണ് ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്

MV Desk

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ചാണ് നീക്കം.

കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മൺ സാവടി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ചനടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി സാവടി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് പറഞ്ഞു.

ഇന്നലെയാണ് ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. അതാനിയിൽ നിന്നും മൂന്നു തവണ വിജയിച്ച് എംഎൽഎ ആയ ആളാണ് സാവടി. എന്നാൽ ഇത്തവണ അതാനിയിൽ മഹേഷ് കുമത്തല്ലിയാണ് ബിജെപി സ്ഥാനാർഥി. ഇതാണ് സാവടിയെ ചൊടിപ്പിച്ചത്. സ്ഥാനർഥി പട്ടിക കേന്ദ്ര നേതൃത്വം പുനർപരിശോധിക്കണമെന്നും തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

നവീൻ ബാബുവിന്‍റെ മരണം: കേസ് സിബിഐക്ക്, സർക്കാർ വിജ്ഞാപനം ഉടൻ

നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി

തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംയുക്ത സൈനിക മേധാവി; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

ഇനി അതാത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച് നൽകുന്ന പരിപാടി നിർത്തി സർക്കാർ; നീലക്കാർഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല