India

സീറ്റ് വിഭജന ചർച്ച; നരേന്ദ്ര മോദിയെ സന്ദർശിച്ച് ദേവഗൗഡ

ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ജെഡിഎസ് നേതാക്കൾ ഡൽഹിയിലെത്തിയതെന്നാണ് സൂചന

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ ജെഡിഎസ് നേതാക്കൾ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി. ജെഡിഎസ് കർണാടക അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി, എച്ച്.ഡി.രേവണ്ണ എന്നിവരുൾപ്പെടെയുള്ള സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.

ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ജെഡിഎസ് നേതാക്കൾ ഡൽഹിയിലെത്തിയതെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നതായാണ് വിവരം. കർണാടകയിലെ കൊടുഗൊല്ല, അഡവിഗൊല്ല, ഹത്തിഗൊല്ല സമുദായങ്ങൾക്ക് പട്ടികവർഗ പദവി നൽകണമെന്നും നാളികേര കൃഷിക്ക് പുതിയ നയരേഖ രൂപവത്കരിക്കണമെന്നും കർണാടകയിലെ തുംകുർ ജില്ലയിലെ ഹുത്രി ദുർഗ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ദേവഗൗഡ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ