മൻമോഹൻ സിങ്

 
India

കൽക്കരി കുംഭകോണ കേസ്: മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലിൻ ചിറ്റ്

കേസിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസിൽ ക്രിമിനൽ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി. കേസിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് രണ്ടു വർഷം കഴിഞ്ഞാണ് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്.

ഒഡീശയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര‍്യ കമ്പനിക്ക് അനുവദിച്ചുവെന്നാണ് കേസ്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം നേരത്തെ തന്നെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. മൻമോഹൻ സിങ്ങും മറ്റ് 5 പേരും കേസിൽ വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും