ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് 
India

ബംഗാൾ ഗവർണറുടെ പേരിൽ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിപ്പ്

പൊലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയർന്നുവരുകയാണ്.

Megha Ramesh Chandran

കൊൽക്കത്ത: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ചമച്ച് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്‍റെ പേരിൽ തട്ടിപ്പ്. ഓൺലൈൻ വഴി സിആർപിഎഫ് ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ ലഭിക്കുന്നതായി രാജ്ഭവൻ അധികൃതർ അറിയിച്ചു.

തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.

പഞ്ചാബ്, മണിപ്പൂർ, അസം മുഖ്യമന്ത്രിമാരുടെ ഒഎസ്‌ഡി, പേഴ്‌സണൽ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാൾ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണിൽ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

പൊലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയർന്നുവരികയാണ്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് രാജ്ഭവൻ മുന്നറിയിപ്പ് നൽകി.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട മർദനം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു