ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; അഗ്നിരക്ഷാ പ്രവർത്തകർക്ക് പരുക്ക്

 
India

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; അഗ്നിരക്ഷാ പ്രവർത്തകർക്ക് പരുക്ക്

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മോതിയ ഖാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

Megha Ramesh Chandran

ഡൽഹി: മോതിയ ഖാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ വെന്തുമരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിരക്ഷ പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മോതിയ ഖാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തീയണയ്ക്കൽ പ്രവർത്തനത്തിനിടെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടിത്തത്തെ തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപകട വിവരം ലഭിച്ചയുടനെ നാല് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

തീ നിയന്ത്രണവിധേയമായപ്പോൾ രക്ഷാപ്രവർത്തകർ വീടിനകത്ത് നടത്തിയ തിരച്ചിലിലാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്.

രവീന്ദ്ര സിങ് എന്നയാളാണ് തീപിടിത്തത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്ത്; നടപടി എഐസിസിയുടെ അനുമതിയോടെ

ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി, ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കും; ജാഗ്രതാ നിർദേശം

എസ്ഐആർ; ജോലി സമയം കുറയ്ക്കാൻ കൂടുതൽ പേരെ നിയോഗിക്കണമെന്ന് സുപ്രീംകോടതി

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ ജാമ‍്യാപേക്ഷ തള്ളി

രാഹുലിന് മുൻകൂർ ജാമ്യമില്ല; ഹർജി തള്ളി കോടതി