India

ജയിച്ചവരിൽ മലയാളികൾ 3; മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കാൻ ജോർജ്‌

ചിങ്ങവനം സ്വദേശി കെ. ചാക്കോ ജോസഫിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ച ജോർജിന്‍റെ കുടുംബം കർണാടകയിലെ കുടകിലേക്കു കുടിയേറി സ്ഥിരതാമസമാക്കുകയായിരുന്നു

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ കരുത്തുറ്റ മുഖമായ മലയാളി കെ. ജെ. ജോർജ് മന്ത്രിസഭയിലേക്ക്. ഇക്കുറിയും സർവജ്ഞനഗർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കെത്തുന്ന ജോർജ് മന്ത്രിസഭയിൽ സ്ഥാനമുറപ്പിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കോട്ടയം ചിങ്ങവനത്തു വേരുകളുള്ള ജോർജിന്‍റെ രാഷ്ട്രീയക്കളരി കർണാടകയാണ്.

ചിങ്ങവനം സ്വദേശി കെ. ചാക്കോ ജോസഫിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ച ജോർജിന്‍റെ കുടുംബം കർണാടകയിലെ കുടകിലേക്കു കുടിയേറി സ്ഥിരതാമസമാക്കുകയായിരുന്നു. കർഷക കുടുംബത്തിൽ നിന്നും കർണാടകയുടെ രാഷ്ട്രീയഭൂമിയിലേക്കു ചുവടുവയ്ക്കുന്നത് ഇരുപതാം വയസിൽ. യൂത്ത് കോൺഗ്രസിലൂടെയാണു രാഷ്ട്രീയ പ്രവേശം. പിന്നീട് കർണാടകയിലെ കോൺഗ്രസിന്‍റെ കരുത്തുറ്റ നേതാവായി ജോർജ് മാറി. പാർട്ടിയിലെ പല പ്രധാന സ്ഥാനമാനങ്ങളും അലങ്കരിച്ചു.

ആറാം തവണയാണു സർവജ്ഞനഗറിൽ നിന്നും ജോർജ് ജനവിധി തേടി വിജയിച്ചു കയറുന്നത്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും പ്രവർത്തിച്ചു മുന്നേറിയ ജോർജ് 1985-ലാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1994-ൽ മുൻ മുഖ്യമന്ത്രി ബംഗാരപ്പയോടൊപ്പം കോൺഗ്രസ് വിട്ടെങ്കിലും 1999ൽ തിരികെയെത്തി. കുമാരസ്വാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിട്ടുണ്ട്. വാണിജ്യ-വ്യവസായ മന്ത്രിസ്ഥാനത്തും എത്തി. 2008 മുതൽ സർവജ്ഞനഗറാണു കെ. ജെ. ജോർജിന്‍റെ മണ്ഡലം. ഇതുവരെ അവിടുത്തെ ജനങ്ങൾ കൈവിട്ടിട്ടുമില്ല. ഇക്കുറി അമ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണു ജോർജ് മന്ത്രിസ്ഥാനം ഉറപ്പിക്കുന്നത്.

ജോർജിനെ കൂടാതെ യു.​​ടി. ഖാ​​ദ​​ർ (മം​​ഗ​​ളൂ​​രു മണ്ഡലം), എ​​ൻ.​​എ. ഹാ​​രി​​സ് (ശാ​​ന്തി​​ന​​ഗ​​ർ) എ​​ന്നി​​വ​​രാ​​ണു വി​​ജ​​യി​​ച്ച മലയാളികൾ. ഹൊം​​നാ​​ബാ​​ദി​​ൽ ജെ​​ഡി​​എ​​സി​​നു​​വേ​​ണ്ടി മ​​ത്സ​​രി​​ച്ച സി.​​എം. ഫാ​​യി​​സ്, ശാ​​ന്തി​​ന​​ഗ​​റി​​ലെ എ​​എ​​പി സ്ഥാ​​നാ​​ർ​​ഥി കെ. ​​മ​​ത്താ​​യി എ​​ന്നി​​വ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. മു​​ന്‍ മ​​ന്ത്രി​​യും മ​​ല​​യാ​​ളി​​യു​​മാ​​യ സി.​​എം. ഇ​​ബ്രാ​​ഹി​​മി​​ന്‍റെ മ​​ക​​നാ​​ണ് സി.​​എം. ഫാ​​യി​​സ്.

മം​​ഗ​​ളൂ​​രു​​വി​​ൽ അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി യു.​​ടി. ഖാ​​ദ​​ർ ഫ​​രീ​​ദി​​ന്‍റെ വി​​ജ​​യം. 40361 വോ​​ട്ടു​​ക​​ളാ​​ണ് ഖാ​​ദ​​ർ നേ​​ടി​​യ​​ത്. എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ബി​​ജെ​​പി​​യി​​ലെ സ​​തീ​​ഷ് കു​​മ്പ​​ള​​യ്ക്ക് 24,433 വോ​​ട്ടു​​ക​​ൾ മാ​​ത്ര​​മാ​​ണ് നേ​​ടാ​​നാ​​യ​​ത്.

നാ​​ല​​പ്പാ​​ട് അ​​ഹ​​മ്മ​​ദ് ഹാ​​രി​​സെ​​ന്ന എ​​ന്‍.​​എ. ഹാ​​രി​​സ് ശാ​​ന്തി ന​​ഗ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ 61030 വോ​​ട്ടു​​ക​​ൾ നേ​​ടി​​യാ​​ണു വി​​ജ​​യി​​എ​​തി​​രാ​​ളി ബി​​ജെ​​പി​​യു​​ടെ കെ. ​​ശി​​വ​​കു​​മാ​​റി​​ന്‍റെ നേ​​ട്ടം 53905 വോ​​ട്ടു​​ക​​ളി​​ലൊ​​തു​​ങ്ങി. 2008 മു​​ത​​ൽ ശാ​​ന്തി​​ന​​ഗ​​റി​​ൽ നി​​ന്നു​​ള്ള എം​​എ​​ൽ​​എ​​യാ​​ണു ഹാ​​രി​​സ്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ