India

ബംഗാളിൽ ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റിനു പരിക്ക്

MV Desk

കൊൽക്കത്ത: ബംഗാളിലെ ബങ്കുരയിൽ ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. 12 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോ പൈലറ്റിനു നിസാര പരിക്കേറ്റു.

പുലർച്ചെ 4 മണിയോടെ ഒണ്ട റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. തുടർന്ന് ഖരഗ്പുർ-ബങ്കുര-ആദ്ര പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഇതോടെ 14 ട്രെയിനുകൾ റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ചരക്കുമായെത്തിയ ട്രെയിൻ മെയിൻ ലൈനിനു പകരം ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് അപകടകാരണം.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ