ശ്രദ്ധയ്ക്ക്!! റേഷൻകടകളുടെ സമയക്രമത്തിൽ മാറ്റം

 

representative image

India

ശ്രദ്ധയ്ക്ക്!! റേഷൻകടകളുടെ സമയക്രമത്തിൽ മാറ്റം

രാവിലെ ഒമ്പത് മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തനം.

Jithu Krishna

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തിസമയത്തിൽ മാറ്റം വരുത്തി പൊതുവിതരണ വകുപ്പ്. റേഷൻകടകൾ തുറക്കുന്നത് രാവിലെ എട്ടുമണിക്ക് പകരം ഒമ്പതിനായിരിക്കും. രാവിലെ ഒമ്പത് മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തി സമയം.

തൊഴിലുറപ്പ് തൊഴിലാളികൾക്കുൾപ്പെടെ റേഷൻ സാധനങ്ങൾ തൊഴിൽ നഷ്ടം കൂടാതെ വാങ്ങാനാവും എന്നത് കണക്കിലെടുത്താണ് സമയക്രമീകരണത്തിൽ മാറ്റം വരുത്തിയത്.

അടുത്തിടെ റേഷൻവ്യാപാരികൾ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽകുമാറിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സമ‍യക്രമീകരണം സംബന്ധിച്ച് വാക്കു പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. പിന്നാലെയാണ് പൊതുവിതരണ വകുപ്പിന്‍റെ നടപടി.

പാക്കിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്; ഹസ്തദാനം ഇല്ല

ഭാര്യ ഒളിച്ചോടിയതിന്‍റെ മനോവിഷമം; മക്കളുമായി ഭർത്താവ് നദിയിൽ ചാടി

നേപ്പാളിൽ ശക്തമായ മഴ; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 22 മരണം

ഇ. സന്തോഷ് കുമാറിന് വയലാർ സാഹിത്യ പുരസ്കാരം

ലഡാക്ക് സംഘർഷം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സോനം വാങ്ചുക്ക്