ആൺമക്കളില്ലാത്തതിനാൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം; അച്ഛനുവേണ്ടി വിവാഹഘോഷയാത്ര നടത്തി വധു, വിഡിയോ

 
India

'ആൺമക്കളില്ലാത്തതിനാൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം'; അച്ഛനുവേണ്ടി വിവാഹഘോഷയാത്ര നടത്തി വധു, വിഡിയോ

സാധാരണ വരന്മാർ മാത്രം നടത്തിയിരുന്ന വിവാഹഘോഷ‍യാത്ര തന്‍റെ അച്ഛനും വേണ്ടി നടത്തിയ വധുവിന്‍റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

MV Desk

അഞ്ച് പെൺകുട്ടികളുടെ അച്ഛനാണ്. ആൺമക്കളില്ലാത്തതിനാൽ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ സ്വപ്നമായിരുന്നു അത്. എന്നാൽ അച്ഛന്‍റെ സ്വപ്നം നിറവേറ്റാൻ അവൾ മാത്രം മതിയായിരുന്നു. സാധാരണ വരന്മാർ മാത്രം നടത്തിയിരുന്ന വിവാഹഘോഷ‍യാത്ര തന്‍റെ അച്ഛനും വേണ്ടി നടത്തിയ വധുവിന്‍റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് പാരമ്പര്യത്തെ തിരുത്തിക്കുറിച്ചുകൊണ്ട് ഒരു വധു ബറാത്ത് നടത്തിയത്. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ വരൻ വിവാഹവേദിയിലേക്കും വധുവിന്റെ വീട്ടിലേക്കും നടത്തുന്ന അതിഗംഭീര ഘോഷയാത്രയാണ് ബറാത്ത്. പ്രയോഗ് രാജ് സ്വദേശി രാജേഷ് ജയ്സ്വാളാണ് തന്‍റെ മകൾ ബറാത്ത് നടത്തണമെന്ന് ആഗ്രഹിച്ചത്. വരന്മാർ മാത്രമാണ് ബറാത്ത് നടത്തിയിരുന്നത്. എന്നാൽ തന്‍റെ അച്ഛന്‍റെ സ്വപ്നം സഫലമാക്കാൻ മകൾ ഇറങ്ങിത്തിരിച്ചതോടെ പുതു ചരിത്രം പിറക്കുകയായിരുന്നു.

രാജകീയ ശൈലിയിൽ ഒരു വധു ബറാത്ത് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. അലങ്കരിച്ച വാഹനത്തിൽ ആത്മവിശ്വാസത്തോടെ വിവാഹവേദിയിലേക്ക് യാത്രയാകുന്ന വധുവിനെയാണ് വിഡിയോയിൽ കാണുന്നത്. മകളുടെ ബറാത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ക്ഷണക്കത്തും ആ അച്ഛൻ അച്ചടിച്ചിരുന്നു. നഗരവീഥികളിൽ തിങ്ങി നിറഞ്ഞ അതിഥികൾക്കൊപ്പം കൊട്ടും പാട്ടും ബാന്റുമേളവുമൊക്കെയായി വധു ഘോഷയാത്ര കളറാക്കി.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഇത്രയും മനോഹരമായ ഒരു ഘോഷയാത്ര നയിക്കുന്ന വധുവിനെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് നാട്ടുകാർ വ്യത്യസ്തമായ ആ ആഘോഷത്തിൽ പങ്കെടുത്തത്.

സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സഞ്ജു ഒഴികെ എല്ലാവരും കളിച്ചു; ന‍്യൂസിലൻഡിന് 272 റൺസ് വിജയലക്ഷ‍്യം

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

"കാർഷിക മേഖലയിൽ എഐയും ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തണം": കെ.സി. വേണുഗോപാൽ

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു