ഗോവധത്തിന് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും; പുതു ചരിത്രമെന്ന് ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്ന മൂന്നു പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഓരോ ആളുകൾക്കും 6 ലക്ഷം വീതം 18 ലക്ഷം രൂപ പിഴയും വിധിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയ്ൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. അഹമ്മദാബാദ് അമറേലി സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2023 ലായിരുന്നു സംഭവം. മൂന്നു പേരിൽ നിന്നും പശു മാംസം കണ്ടെത്തിയതോടെ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരേ അപ്പീൽ പോവാനാണ് പ്രതികളുടെ നീക്കം.
അതേസമയം, ചരിത്രപരമായ വിധിയെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടക്കമുള്ളവർ രംഗത്തെത്തി. സർക്കാർ പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഫിഷറീസ് മന്ത്രിയുടെ പ്രതികരണം.