Representative image 
India

'ഹമൂൺ' തീവ്ര ചുഴലിക്കാറ്റായി മാറി; വൈകിട്ടോടെ കര തൊടും

അടുത്ത കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് വീണ്ടും തീവ്രമായേക്കും.

ഭുവനേശ്വർ: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ ഒഡീശയെ ചുഴലിക്കാറ്റ് ബാധിക്കില്ല. കരയിൽ നിന്നും 200 കിലോമീറ്റർ ദൂരത്തിലൂടെ ചുഴലിക്കാറ്റ് സംസ്ഥാനത്തിന്‍റെ തീരം വിട്ടു. അടുത്ത കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് വീണ്ടും തീവ്രമായേക്കും.

നിലവിൽ ബംഗാൾ ഉൾക്കടലിലൂടെ മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. വടക്കു കിഴക്കൻ ദിശയിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശിലെ ഖേപുപാറ, ചിറ്റഗോങ് മേഖലകളിലായി ചൊവ്വാഴ്ച വൈകിട്ടോടെ കര തൊടുമെന്നാണ് പ്രതീക്ഷ. കര തൊടുമ്പോൾ മണിക്കൂറിൽ 75 കിലോമീറ്റർ മുതൽ 85 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ സഞ്ചരിക്കുക.

ഹമൂൺ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഒഡീശ, പശ്ചിമബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറം, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജാഗ്രത പ്രഖ്യാപിച്ചിരുന്നത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം