'കലാപകാരികളെ ശിക്ഷിക്കണം'; ആദ്യ പ്രസ്താവനയിറക്കി  
India

'കലാപകാരികളെ ശിക്ഷിക്കണം'; ആദ്യ പ്രസ്താവനയിറക്കി ഷെയ്ക്ക് ഹസീന

മകൻ സജീബ് വസീദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇതു പങ്കുവച്ചത്.

Ardra Gopakumar

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ മറവിൽ രാജ്യത്താകെ കലാപവും കൊലപാതകങ്ങളും നടത്തിയവർക്കു ശിക്ഷ ഉറപ്പാക്കണമെന്നു ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശ് സ്ഥാപകനും തന്‍റെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്‍റെ സ്മാരകം തകർത്തവരും ശിക്ഷിക്കപ്പെടണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ അജ്ഞാതകേന്ദ്രത്തിൽ കഴിയുന്ന ഹസീന, സ്ഥാനഭ്രഷ്ടയായശേഷമുള്ള ആദ്യ പ്രസ്താവനയാണിത്. മകൻ സജീബ് വസീദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇതു പങ്കുവച്ചത്.

പ്രക്ഷോഭത്തിന്‍റെ പേരിൽ ജൂലൈ മുതൽ രാജ്യത്തു നടന്നത് നശീകരണ നൃത്തമായിരുന്നു. പിതാവുൾപ്പെടെ കുടുംബാംഗങ്ങളെ നഷ്ടമായ തന്നെപ്പോലെ ഉറ്റവർ കൊല്ലപ്പെട്ടവരെയോർത്ത് താനും ദുഃഖിക്കുന്നുവെന്നുവെന്നു ഹസീന പറഞ്ഞു. പുരോഗതിയിലേക്കു നീങ്ങുകയായിരുന്ന രാജ്യം വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടപ്പെട്ടതെന്നും ഹസീന.

ഗണഗീതം ആലപിച്ച് ബിജെപിക്കാർ, വന്ദേമാതരം പറഞ്ഞ് ശ്രീലേഖ; തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്തത് 100 പേർ

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

മെസിയെ ഇന്ത‍്യയിലെത്തിക്കാൻ ചെലവാക്കിയത് കോടികൾ

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു