edappadi palanisamy 
India

എടപ്പാടി പഴനി സ്വാമിക്ക് ആശ്വാസം; അഴിമതി കേസിൽ തുടരന്വേഷണം തള്ളി ഹൈക്കോടതി

ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതി ആണ് ഹർജി നൽകിയത്

ചെന്നൈ: തമിഴ്നാട്ടിലെ സംസ്ഥാന പാത ടെൻഡർ അഴിമതിയാരോപണത്തിൽ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പഴനി സ്വാമിക്ക് ആശ്വാസം. കേസിൽ വിജിലൻസിന്‍റെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

എടപ്പാടിക്ക് ക്‌ളീൻ ചിറ്റ് നൽകിയ വിജിലൻസിന്‍റെ 2018ലെ പ്രാഥമികന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ടെന്നു സംശയം പ്രകടിപ്പിച്ചെങ്കിലും ഭരണം മാറിയത് കൊണ്ട്‌ മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഹർജി നൽകിയത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന മദ്രാസ്‌ ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു