തീവ്ര ന്യൂനമർദം;തമിഴ്നാട്ടിലും, പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യത

 
India

തമിഴ്നാട്ടിലും പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യത; ന്യൂനമർദം അതി തീവ്രമായി

12 മണിക്കൂറിലുള്ളിൽ ഡിറ്റ് വാ ചുഴലിക്കാറ്റ്

Jisha P.O.

ചെന്നൈ: ശ്രീലങ്ക - ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതായി റിപ്പോർട്ട്. അടുത്ത 12 മണിക്കൂറിൽ ഇത് ഡിറ്റ് വാ ചുഴലിക്കാറ്റായി മാറും. തമിഴ്നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.

അതേസമയം, മലാക്ക കടലിടുക്കിൽ ബുധനാഴ്ച രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ദുർബലമായി തീവ്ര ന്യൂനമർദമായി. നവംബർ 30 വരെ തമിഴ്‌നാട്ടിലും നവംബർ 29 മുതൽ ഡിസംബർ 1 വരെ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും, നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

നടൻ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം; നേതാക്കളുമായി ചർച്ച നടത്തി

രാഹുലിനെതിരായ ആദ‍്യ ബലാത്സംഗക്കേസ്; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

ശബരിമല കൊടിമര പുനർനിർമാണം; ചലചിത്ര പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി

താരിഖ് റഹ്മാന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം?

രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല; പ്രതികരിച്ച് ടി.ഐ. മധുസൂദനൻ