ഹൈദരാബാദിൽ കനത്ത മഴ, നദി കരകവിഞ്ഞു; 1000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
ഹൈദരാബാദ്: ഹൈദരാബാദിൽ ശക്തമായ മഴയെ തുർന്ന് ശനിയാഴ്ച വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരട്ട ജലസംഭരണികളായ ഹിമായത്സാഗർ, ഒസ്മാൻസാഗർ എന്നിവയുടെ ഗേറ്റുകൾ അധികൃതർ തുറന്നതിനെത്തുടർന്ന് ചാദർഘട്ട് പാലത്തിന് സമീപം മൂസി നദി കരകവിഞ്ഞു.
മൂസി നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരത്തോളം ആളുകളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. റിസർവോയറിന്‍റെ ഗേറ്റുകൾ ഉയർത്തിയതിനെത്തുടർന്ന് നദിക്ക് സമീപമുള്ള വീടുകൾ വെള്ളത്തിനടിയിലായി.