ഹിമാചൽ പ്രദേശിൽ വാഹനത്തിന് മുകളിലേക്ക് പർവതത്തിന്‍റെ ഒരു ഭാഗം അടർന്നുവീണു; 13‌ മരണം

 
India

ഹിമാചലിൽ വാഹനത്തിന് മുകളിലേക്ക് പർവതത്തിന്‍റെ ഒരു ഭാഗം അടർന്നുവീണു; 13‌ മരണം

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കുന്നിന്‍റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു

Namitha Mohanan

ഷിംല: ഹിമാചൽ പ്രദേശിൽ പർവതത്തിന്‍റെ ഒരു ഭാഗം അടർന്നുവീണ് 13 പേർ‌ മരിച്ചു. ടാക്സിയിൽ സഞ്ചരിച്ചവരാണ് അപകടത്തിൽ പെട്ടത്. ലാഹോൾ - സ്പിതി ജില്ലയിലെ ഉദയ്പുർ പംഗി റോഡിലെ കാഡു നാള‍യ്ക്ക് സമീപമായിരുന്നു അപകടം. പരുക്കേറ്റ ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മറ്റൊരാളെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കുന്നിന്‍റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന റോഡ് വീണ്ടും തുറന്നപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിലാകെ 15 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

അപകടത്തിൽ വാഹനം പൂർണമായും മണ്ണിനടിയിലാവുകയും യാത്രക്കാർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗംപേരും പംഗി താഴ്‌വരയിലേക്കുള്ളവരായിരുന്നെന്നാണ് വിവരം.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്