India

ദേശീയതാവാദം ഉയര്‍ത്തി തട്ടിപ്പിനെ മറയ്ക്കാനാവില്ല: അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ് 

ദേശീയതാവാദം ഉയര്‍ത്തി തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്നു ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച്. അദാനി ഗ്രൂപ്പിനുള്ള മറുപടിയുമായാണ് ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ മുപ്പതു പേജുകളില്‍ മാത്രമാണു കാതലായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മറുപടിയുള്ളൂ. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ട് അദാനി രാജ്യത്തിന്‍റെ ഭാവിയെ പിന്നോട്ടടിക്കുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിക്കുന്നു.  

അദാനി ഗ്രൂപ്പിന്‍റെ തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിനു വലിയ തിരിച്ചടി നേരിട്ടിരുന്നു.  റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ആദ്യ പ്രതികരണം. ഇതിനെ ഹിന്‍ബന്‍ബര്‍ഗ് സ്വാഗതം ചെയ്യുകയും, ഉന്നയിച്ച കാതലായ പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പ് തയാറായിട്ടില്ലെന്നും ആരോപിച്ചു. ഇതേത്തുടര്‍ന്നു 413 പേജുള്ള വിശദീകരണം അദാനി ഗ്രൂപ്പ് നല്‍കി. ഇതില്‍ ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ട് ഇന്ത്യയ്ക്കു നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് അദാനി വിശദീകരിച്ചത്. ദേശീയതയെ കൂട്ടുപിടിച്ചുളള ഈ വിശദീകരണത്തെയാണു ഹിന്‍ഡന്‍ബര്‍ഗ് വിമര്‍ശിച്ചിരിക്കുന്നത്. 

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ