ധർമേന്ദ്ര പ്രധാൻ, അമിത് ഷാ

 
India

'രാജ‍്യവും യുവാക്കളുമാണ് ബിജെപിക്ക് പ്രധാനം'; ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ അമിത് ഷാ

തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു അമിത് ഷാ പ്രതികരിച്ചത്

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് വിദ‍്യാർഥികൾ നടത്തിയ സമരത്തിനു പിന്നാലെ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ.

രാജ‍്യത്തെ യുവാക്കളും വിദ‍്യാർഥികളുമാണ് മറ്റേതൊരു രാഷ്ട്രീയ പദവികളെക്കാളും ബിജെപിക്ക് പ്രധാനമെന്നും ഈ തത്വത്തിന് അടിവരയിടുന്നതാണ് ധർമേന്ദ്ര പ്രധാന്‍റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു അമിത് ഷാ പ്രതികരിച്ചത്. നീറ്റ് പരീക്ഷയിൽ വിജയം നേടിയ വിദ‍്യാർഥികൾക്ക് ഈ നടപടി പൂർണ നീതി ഉറപ്പാക്കുമെന്ന് തനിക്ക് വിശ്വാസമുള്ളതായും രാജ‍്യത്തെ യുവാക്കളുടെ വികാരങ്ങളെ മോദി സർക്കാർ ബഹുമാനത്തോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്