രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

 
India

രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; കണ്ടെടുത്തത് 9550 കിലോ അമോണിയം നൈട്രേറ്റ്

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു

Jisha P.O.

ജയ്പൂർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ കൃഷിയിടത്തിൽ നിന്ന് വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സുരക്ഷയുടെ ഭാഗമായി നടത്തിയ തിരച്ചിലാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്.

187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തായി പൊലീസ് പറഞ്ഞു. ഇതിന് പുറമെ കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മുൻകാല നിഷേധങ്ങൾ പാർട്ടി നിലപാടല്ല; പത്മ പുരസ്കാരം സ്വാഗതം ചെയ്ത് സിപിഎം

കുതിച്ചുയർന്ന് സ്വർണവില; പവന് 1800 രൂപ‌യുടെ വർധന

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

സംസ്ഥാന റിപ്പബ്ലിക് ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ പതാക ഉയർത്തി

അമെരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം