India

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു

മേയ് 8നുള്ളിൽ മേഖലയിൽ ന്യൂനമർദം ശക്തമാകുമെന്നും അടുത്ത ദിവസത്തോടെ ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് സൂചന

ന്യൂഡൽഹി: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മേ‍യ് ഒമ്പതിനുള്ളിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിന്‍റെ സൂചനകൾ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം. ഐഎംഡി ഡയറക്റ്റർ ജനറൽ മൃത്യുഞ്ജയ് മോഹപത്രയാണ് വാർത്താ സമ്മേളത്തിൽ ഇക്കാര്യം അറിയിച്ചത്. 'മോച്ച'യെന്നു പേരിട്ടിരിക്കുന്ന ചക്രവാതച്ചുഴിയുടെ ദിശ അടുത്ത ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താനാകുമെന്നും മോഹപത്ര പറഞ്ഞു.

മേയ് 8നുള്ളിൽ മേഖലയിൽ ന്യൂനമർദം ശക്തമാകുമെന്നും അടുത്ത ദിവസത്തോടെ ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് സൂചന. കാറ്റ് വടക്കു ദിശയിലേക്ക് സഞ്ചരിക്കാനാണ് സാധ്യതയെന്നും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ മത്സ്യബന്ധനത്തിനിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൺസൂണിന് മുൻപുള്ള ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളും അതിനു ശേഷം ഒക്റ്റോബർ, നവംബർ, ഡിസംബർ മാസങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിൽ ചക്രവാതച്ചുഴികൾ ധാരാളമായുണ്ടാകുന്ന കാലഘട്ടമാണ്.

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി

സാലി സാംസൺ ക‍്യാപ്റ്റൻ; ഒമാൻ പര‍്യടനത്തിനുള്ള ടീമായി