കൊവിഡ് 19: രാജ്യത്ത് ആക്റ്റീവ് കേസുകളുടെ എണ്ണം 4,800 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ

 

Representative image

India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4,800 കടന്നു; കൂടുതൽ കേരളത്തിൽ

24 മണിക്കൂറിനിടെ ഏഴു പേർ മരിച്ചു

Ardra Gopakumar

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്താകെ ആക്റ്റിവ് കൊവിഡ് കേസുകൾ 4,866 ആയി ഉയർന്നു.

ഇതിൽ കേരളത്തിലാണ് (1487) ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (526), ​​ഗുജറാത്ത് (508), ന്യൂഡൽഹി (562), പശ്ചിമ ബംഗാൾ (538), കർണാടക (436), തമിഴ്‌നാട് (213).

24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (16), ​​ഗുജറാത്ത് (47), ന്യൂഡൽഹി (105), പശ്ചിമ ബംഗാൾ (106), കർണാടക (112) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഏഴു പേർ കൂടി മരിച്ചു. ഡൽഹിയിൽ 5 മാസം പ്രായമായ കുഞ്ഞുൾപ്പെടെ രണ്ടു പേരാണ് മരിച്ചത്. കുഞ്ഞിന് നേരത്തെ തന്നെ ന്യുമോണിയ അടക്കം പല രോഗങ്ങളും സ്ഥിരീകരിച്ചിരുന്നതായാണ് വിവരം. മഹാരാഷ്ട്രയിൽ മൂന്നു പേരും കർണാടകയിൽ രണ്ടു പേരും മരിച്ചതായാണ് റിപ്പോർട്ട്.

ഇതോടെ രാജ്യത്ത് ജനുവരി 2025 മുതല്‍ ഇതുവരെ കൊവിഡ് ബാധമൂലം 51 പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്.

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി

"ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ പറഞ്ഞേക്കാം"; ബസ് പെർമിറ്റ് റദ്ദാക്കിയതിൽ പ്രതികരിച്ച് ഗണേഷ് കുമാർ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു

"യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഞാൻ മിടുക്കനാണ്"; പാക്-അഫ്ഗാൻ പ്രശ്നവും പരിഹരിക്കുമെന്ന് ട്രംപ്