.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഒട്ടാവ: ഇന്ത്യയുടെ ആവശ്യപ്രകാരം 2 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിച്ച് ക്യാനഡ. ബബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. 5 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിക്കാനായിരുന്നു ഏറെ കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിൽ 2 ഗ്രൂപ്പുകളെയാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്.
ക്യാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലുമായി 11 ഓളം ഖാലിസ്ഥാന്‍ അനുകൂല ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണ്ടെത്തൽ. നേരത്തെ, ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ - ക്യാനഡ ബന്ധത്തില്‍ ഉലച്ചില്‍ വന്നിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.