രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർധന, 24 മണിക്കൂറിനിടെ 3 മരണം; കേരളത്തിൽ ആക്റ്റീവ് കേസുകൾ കുറഞ്ഞു

 

file image

India

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർധന, 24 മണിക്കൂറിനിടെ 3 മരണം; കേരളത്തിൽ ആക്റ്റീവ് കേസുകൾ കുറഞ്ഞു

കേരളത്തിൽ 2,165 ആക്റ്റീവ് കേസുകൾ

Ardra Gopakumar

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 33 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്താകെ ആക്റ്റിവ് കൊവിഡ് കേസുകൾ 7,154 ആയി ഉയർന്നു.

ഇതിനിടയിൽ ആശ്വാസമെന്നോണം കേരളത്തിൽ ആക്റ്റീവ് കേസുകൾ ബുധനാഴ്ചത്തെതിന് അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ 2,165 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊട്ടുപിന്നാലെ ​​ഗുജറാത്ത് (1,281), മഹാരാഷ്ട്ര (615), പശ്ചിമ ബംഗാൾ (747), കർണാടക (467), തമിഴ്‌നാട് (231).

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 3 പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ രണ്ടു പേരും മധ്യപ്രദേശിൽ ഒരാളും മരിച്ചതായാണ് റിപ്പോർട്ട്. ഇവർ മൂന്നുപേർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും പ്രായമായവരായിരുന്നു എന്നാണ് വിവരം.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ JN.1, വകഭേദങ്ങളായ LF.7, XFG, പുതുതായി കണ്ടെത്തിയ NB.1.8.1 സബ് വേരിയന്‍റ് എന്നിവയാണ് രാജ്യത്ത് കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപനശേഷി കൂടുതലാണ്.

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി

വന്ദേ മാതരം വിലക്കിയത് യുപിഎ; ചർച്ചയ്ക്ക് സർക്കാർ

രാഹുലിനായി വ്യാപക തെരച്ചിൽ; മുന്നണിക്ക് തലവേദന

മുംബൈയിൽ വായു മലിനീകരണം രൂക്ഷം; സംയുക്ത അന്വേഷണ സംഘം രൂപീകരിച്ച് ബോംബെ ഹൈക്കോടതി

''പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ'': രാഹുൽ