India

കാനഡയിൽ ഇന്ദിര ഗാന്ധി വധം 'ആഘോഷിച്ചു'; ഇന്ത്യ പ്രതിഷേധമറിയിച്ചു

കനേഡിയൻ നഗരമായ ബ്രാംപ്റ്റണിൽ നടത്തിയ റാലിയിലാണ് ഇന്ദിരയുടെ വധം ചിത്രീകരിക്കുന്ന ഫ്ളോട്ട് പ്രത്യക്ഷപ്പെട്ടത്

VK SANJU

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ ആഘോഷമാക്കിയ ഖാലിസ്ഥാൻ പ്രകടനത്തിനെതിരേ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. കനേഡിയൻ നഗരമായ ബ്രാംപ്റ്റണിൽ നടത്തിയ റാലിയിലാണ് ഇന്ദിരയുടെ വധം ചിത്രീകരിക്കുന്ന ഫ്ളോട്ട് പ്രത്യക്ഷപ്പെട്ടത്.

ഇത്തരം പ്രകടനങ്ങൾ അനുവദിക്കുന്നത് കാനഡയ്ക്കും ഇന്ത്യയുമായുള്ള ആ രാജ്യത്തിന്‍റെ ബന്ധത്തിനും നല്ലതല്ലെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നൽകി.

വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് കാനഡ നൽകുന്ന സ്ഥാനത്തിനു പിന്നിൽ നിഗൂഢതയുണ്ട്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം എന്തെങ്കിലും ഇതിലുണ്ടോ എന്നു മനസിലാകുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.

1984ൽ ഇന്ത്യൻ സൈന്യം അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ പ്രവേശിച്ചതിനുള്ള പ്രതികാരമായിരുന്നു ഇന്ദിര ഗാന്ധി വധം എന്നും ഫ്ളോട്ടിൽ വിശദീകരിച്ചിരുന്നു. ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനമായി ജൂൺ ആറിന് രണ്ടു ദിവസം മുൻപാണ് ഖാലിസ്ഥാൻ വാദികൾ ഈ റാലി സംഘടിപ്പിച്ചത്.

ഈ വിഷയത്തിൽ ഇന്ത്യയുടെ അതൃപ്തി ഔദ്യോഗികമായി അറിയിക്കുന്ന കുറിപ്പ് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഗ്ലോബൽ അഫയേഴ്സ് ക്യാനഡയ്ക്കു കൈമാറുകയും ചെയ്തിട്ടുണ്ട്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും