പാക്കിസ്ഥാൻ സർക്കാരിന്‍റെ എക്സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ

 
India

പാക്കിസ്ഥാൻ സർക്കാരിന്‍റെ എക്സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ

ഗവൺമെന്‍റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ടാവും

ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാരിന്‍റെ എക്സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. കേന്ദ്ര സർക്കാരിന്‍റെ ആവശ്യം അനുസരിച്ച് എകിസിന്‍റെതാണ് നടപടി. ഗവൺമെന്‍റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ടാവും.

സിന്ധുനദീ ജല കരാർ മരവിച്ചതുൾപ്പെടെ പാക്കിസ്ഥാനെതിരേ ശക്തമായ നടപടി ഇന്ത്യസ്വീകരിച്ചതിനു പിന്നാലെയാണ് എക്സ് അക്കൗണ്ടുകളും മരവിപ്പിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് ഇന്ത്യ കടക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം. ഇതിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് പാക് ചാര സംഘടന ടിആർഎഫ് രംഗത്തെത്തിയിരുന്നു.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി