Representative Image 
India

വെടിനിർത്തൽ കരാർ ലംഘനം; ഫ്ലാഗ് മീറ്റിംഗിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

പ്രകോപനം കൂടാതെ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേങ്ങളിലേക്കും ഷെല്ലുകൾ അടക്കമുള്ളവ പാക്കിസ്ഥാൻ പ്രയോഗിക്കുകയായിരുന്നു

ശ്രീനഗർ: ജമ്മു കാശ്മീർ അതിർത്തിയിലെ പാക്കിസ്ഥാന്‍റെ പ്രകോപനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. വൈകിട്ട് നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ആണ് ബിഎസ്എഫ് പാക് റേഞ്ചേഴ്സിനെ പ്രതിഷേധം അറിയിച്ചത്. യോഗത്തിൽ അതിർത്തിയിൽ സമാധാനം പാലിക്കാൻ ധാരണയായി.

പ്രകോപനം കൂടാതെ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേങ്ങളിലേക്കും ഷെല്ലുകൾ അടക്കമുള്ളവ പാക്കിസ്ഥാൻ പ്രയോഗിക്കുകയായിരുന്നു. പിന്നാലെ ബിഎസ്എഫ് പ്രത്യാക്രമണം ശക്തമാക്കി. 2021 നു ശേഷം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ഗുരുതരമായി ലംഘിക്കുന്നത് ഇതാദ്യമായാണ്. വെള്ളിയാഴ്ച വൈകിട്ട് 8 മണിയോടെ ആർണിയ മേഖലയിൽ ആരംഭിച്ച വെടിവയ്പ്പ് ഏഴു മണിക്കൂറോളം നീണ്ടു നിന്നു. വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാനും ഒരു സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിൽ ഒരു മണിക്കൂറോളം നീണ്ടു നിന്ന കമാൻഡർ ലെവൽ യോഗം അവസാനിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാൻ വീണ്ടും വെടിവയ്പ്പ് തുടങ്ങിയത്. സുചേത്ഗറിലെ ബോർഡർ ഔട്ട്പോസ്റ്റിലാണ് യോഗം നടന്നത്. ബിഎസ്എഫിൽ നിന്നും പാക് റേഞ്ചേഴ്സിൽ നിന്നും ഏഴു പേർ വീതം പങ്കെടുത്ത യോഗത്തിൽ അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിരുന്നു.

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു