ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ; അന്താരാഷ്ട്ര അതിര്‍ത്തി മേഖലയിൽ കനത്ത ജാഗ്രത
Representative image
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ. സൈന്യവും ആയുധധാരികളായ സംഘവും വനമേഖലയിൽ ഏറ്റുമുട്ടുന്നതായാണ് വിവരം.
പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തി മേഖല കനത്ത ജാഗ്രതയിലാണ്.