ഹോർമുസിൽ ജാഗ്രതയോടെ ഇന്ത്യ; നാവികരുടെ സുരക്ഷ ഉറപ്പു വരുത്തും

 
India

ഹോർമുസിൽ ജാഗ്രതയോടെ ഇന്ത്യ; നാവികരുടെ സുരക്ഷ ഉറപ്പു വരുത്തും

തുടർച്ചയായി മൂന്നു തവണയാണ് ഇന്ത്യൻ കപ്പലുകൾ യുഎസ് ആക്രമിച്ചത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിനു സമീപം ഇന്ത്യൻ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ ജാഗ്രത പാലിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. ഒമാൻ തീരത്ത് രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഓരോ ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവൽ വ്യക്തമാക്കി.

വിദേശത്തെ ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എല്ലാ മന്ത്രാലയങ്ങളും ഏജൻസികളും മിഷനുകളും ഏതു സാഹചര്യത്തിലും പിന്തുണയും സഹായവും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായി മൂന്നു തവണയാണ് ഇന്ത്യൻ കപ്പലുകൾ യുഎസ് ആക്രമിച്ചത്. യുഎസ് ഒമാൻ തീരത്തു നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനു പിന്നാലെഹോർമുസ് കടലിടുക്കിനരികിലൂടെ സഞ്ചരിച്ചിരുന്ന ഇന്ത്യൻ കപ്പൽ എംടി ജൽവീറിനെതിരേയും ആക്രമണമുണ്ടായി.

സൊഹറിൽ നിന്ന് 21 നോട്ടിക്കൽ മൈൽ ദൂരെ വച്ചാണ് ആക്രമണമുണ്ടായത്.

"കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്"; സർക്കാരിനെതിരേ പിണറായി വിജയൻ

വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ മൂന്നംഗ മലയാളി കുടുംബം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, 41 പേരെ കാണാതായി

"നശിക്കാത്തതായി ഒന്നുമില്ല"; പി.സി. ജോർജിന്‍റെ വീട്ടിൽ വെള്ളം കയറി, 40 ലക്ഷത്തിന്‍റെ നഷ്ടം

ആശങ്ക വേണ്ട, മഴ അതിതീവ്രമാകില്ല; തിങ്കളാഴ്ച 10 ജില്ലകളിൽ യെലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത