ഷെഹ്ബാസ് ഷെരീഫ് | പെറ്റൽ ഗഹ്ലോട്ട്
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (യുഎൻജിഎ) ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. ഇസ്ലാമാബാദ് തീവ്രവാദത്തെ മഹത്വവത്ക്കരിക്കുകയാണെന്നും വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ടാണ് ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാന് മറുപടി നൽകിയത്.
''മിസ്റ്റർ പ്രസിഡന്‍റ്, ഈ അസംബ്ലിയിൽ രാവിലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നടത്തിയ അസംബന്ധ നാടകീയതകൾക്ക് സാക്ഷ്യം വഹിച്ചു, അവരുടെ വിദേശനയത്തിന്‍റെ കേന്ദ്രബിന്ദുവായ ഭീകരതയെ വീണ്ടും മഹത്വത്തരമാക്കി. ഒരു തരത്തിലുള്ള നാടകത്തിനും ഒരു തരത്തിലുള്ള നുണയ്ക്കും വസ്തുതകൾ മറച്ചുവെക്കാൻ കഴിയില്ല,'' പെറ്റൽ ഗഹ്ലോട്ട് പറഞ്ഞു.
ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25-ന് യുഎൻ രക്ഷാസമിതിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാക്കിസ്ഥാനാണ് ഇത്.
26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മേയ് 7 ന് ആരംഭിച്ച ഓപ്പറേഷനിൽ പാക്കിസ്ഥാൻ, പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ ലക്ഷ്യമിട്ടു. മുതിർന്ന പാക്കിസ്ഥാൻ സൈനികരും സിവിലിയൻ ഉദ്യോഗസ്ഥരും അടക്കം പരസ്യമായി ഭീകരരെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുന്നതിനെ ദൃശ്യങ്ങടക്കം പുറത്തു വന്നിട്ടുണ്ട്. ഈ ഭരണകൂടത്തിന്‍റെ ചായ്‌വിനെക്കുറിച്ച് ഇനിയും എന്തെങ്കിലും സംശയമുണ്ടോ?
ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തെക്കുറിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും വിചിത്രമായ കാര്യങ്ങളാണ് പറയുന്നത്. മേയ് 9 വരെ പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരേ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ മേയ് 10 ന്, പോരാട്ടം അവസാനിപ്പിക്കാൻ സൈന്യം ഞങ്ങളോട് നേരിട്ട് അഭ്യർഥിക്കുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷന്‍റെ പൊതുചർച്ചയിൽ നടത്തിയ പ്രസംഗത്തിൽ, ഷെഹ്ബാസ് ഷെരീഫ് വെള്ളിയാഴ്ച 'ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പരാമർശിക്കുകയും മേയ് മാസത്തിലെ നാല് ദിവസത്തെ സംഘർഷത്തിൽ "ഏഴ് ഇന്ത്യൻ ജെറ്റുകൾ" തകർന്നുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ-പാക് വെടിനിർത്തലിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സജീവ പങ്കാളിത്വം വഹിച്ചു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയ നേട്ടത്തിനായി ശ്രമിച്ചുവെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നും ഷെരീഫ് ആരോപിച്ചിരുന്നുയ