സിന്ധു നദീജല കരാർ

 
India

സിന്ധു നദീജല കരാർ: പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ തുടർ ചർച്ചയ്ക്കില്ല, നിലപാട് വ‍്യക്തമാക്കി ഇന്ത‍്യ

കരാർ നിലവിലെ രൂപത്തിൽ തുടരാൻ സാധിക്കില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിൽ മാറ്റം വേണമെന്നുമാണ് ഇന്ത‍്യയുടെ ആവശ‍്യം

Aswin AM

ന‍്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാത്ത പക്ഷം സിന്ധു നദീജല കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന നിലപാടിൽ കേന്ദ്രം. അതേസമയം, കരാർ നിലവിലെ രൂപത്തിൽ തുടരാൻ സാധിക്കില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിൽ മാറ്റം വേണമെന്നുമാണ് ഇന്ത‍്യയുടെ ആവശ‍്യം.

സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. കരാറിൽ ഭേദഗതി വേണമെന്നാണ് ഇന്ത‍്യയുടെ നിലപാടെങ്കിലും പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരേ സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

2025 ഏപ്രിൽ 22ന് പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് ഏപ്രിൽ 23നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. പാകിസ്ഥാനിലെ കൃഷിയുടെ 90 ശതമാനവും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണ് നടക്കുന്നത്. കരാർ മരവിപ്പിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ നേതാക്കൾ ഇന്ത‍്യയ്ക്കെതിരേ വലിയ തോതിൽ ഭീഷണി മുഴക്കിയിരുന്നു.

ജലവിതരണം തടയുന്ന പക്ഷം യുദ്ധമുണ്ടാകുമെന്നും ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു ഭീഷണി. കരാർ മരവിപ്പിച്ചത് രാജ‍്യത്ത് ജലക്ഷാമത്തിന് കാരണമായെന്ന പാക്കിസ്ഥാന്‍റെ അവകാശവാദവും ഇന്ത‍്യ തള്ളിക്കളഞ്ഞു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്