അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

 
India

അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീശയിലെ ചാന്ദിപൂരിലുള്ള ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ബുധനാഴ്ചയാണ് പരീക്ഷണം നടന്നത്

Namitha Mohanan

ഭുവനേശ്വർ: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഊർജം നൽകിക്കൊണ്ട്, ആണവായുധം വഹിക്കാൻ ശേഷിയുള്ള ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം. ഒഡീശയിലെ ചാന്ദിപൂരിലുള്ള ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ബുധനാഴ്ചയാണ് പരീക്ഷണം നടന്നത്.

ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അതി ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. ഭൂഖണ്ഡാന്തര മിസൈലുകളുടെ ശേഷിക്കു സമീപം ശേഷിയുള്ള ഈ മിസൈലിനു 7500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയും.

17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് ഈ മിസൈൽ ഖര ഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങൾ ഉള്ളതുമാണ്. അഗ്നി 5 ന് ആകെ ഒരു ടൺ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകൾ വരെ വഹിക്കാൻ ശേഷിയുണ്ട്. 2012 ഏപ്രിൽ 19-നായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം