ബംഗ്ലാദേശിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
file image
ധാക്ക: ബംഗ്ലാദേശിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ധാക്കയിലെ അദ് - ദിൻ മോമിൻ മെഡിക്കൽ കോളെജിലെ എംബിബിഎസ് വിദ്യാർഥിനിയായ രാജസ്ഥാൻ സ്വദേശിയായ നിദ ഖാനെ (19) യാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് ഹോസ്റ്റൽ അധികൃതർ പറഞ്ഞത്.
എന്നാൽ നിദ ആത്മഹത്യ ചെയ്യില്ലെന്നും പഠനത്തിൽ മിടുക്കിയായിരുന്നു എന്നും സുഹൃത്തുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ഇടപെടണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.