വലിയ അന്തർവാഹിനി കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത‍്യൻ നാവികസേന 
India

വലിയ അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത‍്യൻ നാവികസേന

100 ടൺ ഭാരം വരുന്നവയാണ് ഓരോ പുതിയ അന്തർവാഹിനികളും

ന‍്യൂഡൽഹി: മനുഷ‍്യ സാന്നിധ‍്യം വേണ്ടാത്ത വലിയ അന്തർവാഹിനി കപ്പൽ നിർമ്മിക്കാനൊരുങ്ങി ഇന്ത‍്യൻ നാവികസേന. ഇന്ത‍്യയുടെ കിഴക്ക്- പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ‍്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഏകദേശം 100 ടൺ ഭാരം വരുന്നവയാണ് ഓരോ പുതിയ അന്തർവാഹിനികളും. ആയുധങ്ങളും നിരീക്ഷണ ഉപകരണങ്ങളും ഉൾപ്പെടെ ആധുനിക സൗകര‍്യങ്ങളും ഇവയിലുണ്ടാകും.

ശത്രുക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഇവ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ നിന്ന് മാറി അകലെയുള്ള സമുദ്രങ്ങളിൽ വിന‍്യസിക്കാനാണ് നാവികസേനയുടെ പദ്ധതി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം