India

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധ സന്നാഹ പരിശീലനം 'ട്രോപക്‌സ്-23' സമാപിച്ചു

അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 21 ദശലക്ഷം ചതുരശ്ര നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയിലായിരുന്നു സൈനിക അഭ്യാസം.

ന്യൂഡൽഹി: ഇന്ത്യന്‍ നാവികസേനയുടെ (Indian Navy) യുദ്ധ സന്നാഹ പരിശീലനമായ ട്രോപക്‌സ്-23 (Tropex-23) സമാപിച്ചു. 2022 നവംബര്‍ 22 മുതല്‍ 2023 മാര്‍ച്ച് 23 വരെ തുടര്‍ന്ന സൈനിക അഭ്യാസത്തിന് അറബിക്കടലിലാണു സമാപനമായത്. ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവ സംയുക്തമായാണു പരിശീലനം നടത്തിയത്.

അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 21 ദശലക്ഷം ചതുരശ്ര നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയിലായിരുന്നു സൈനിക അഭ്യാസം.

എഴുപതിലധികം ഇന്ത്യന്‍ നാവികക്കപ്പലുകള്‍, ആറ് അന്തര്‍വാഹിനികള്‍, എഴുപത്തഞ്ചിലധികം എയര്‍ക്രാഫ്റ്റുകള്‍ എന്നിവ ട്രോപക്‌സ്-23ല്‍ പങ്കാളിത്തം വഹിച്ചു.

സമാപനത്തിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യന്‍ തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് വിക്രാന്തില്‍ ഒരു ദിവസം ചെലവഴിച്ചിരുന്നു. സേനയുടെ പരിശീലനവും പ്രവര്‍ത്തനങ്ങളും കേന്ദ്രമന്ത്രി വിലയിരുത്തി. ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനങ്ങളെയും തയാറെടുപ്പിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി