അനുരാഗ് ഠാക്കൂർ 
India

ഗുസ്തി ഫെഡറേഷന്‍ നടത്തിപ്പിന് പാനൽ രൂപവത്കരിക്കാൻ നിർദേശം നൽകി കായിക മന്ത്രാലയം

കൃത്യമായ ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ആവശ്യമാണ്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടത്തിപ്പിനായി ഒരു താത്കാലിക പാനൽ രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് നിർദേശം നൽകി കായിക മന്ത്രാലയം. കായികതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം പുതിയ അഡ്ഹോക്ക് കമ്മിറ്റിയാണ് നിർവഹിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.

ഗുസ്തി താരങ്ങളുമായുള്ള തർക്കത്തേതുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കൃത്യമായ ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അച്ചടക്കമുള്ള ഗുസ്തി താരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടാകരുതെന്നും കത്തിൽ പറയുന്നു.

ഡിസംബർ 21 നാണ് ഗുസ്തി ഫെഡറേഷന്‍റെ പ്രസിഡന്‍റായി ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തത്. പിന്നാലെ ഒളിംപിക്സ് മെഡൽ ജോതാവ് സാക്ഷി മാലിക് പ്രതിഷേധിക്കുകയും ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.ബജ്രംഗ് പൂനിയ പദ്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിച്ചു മടങ്ങി.മുൻ ഗുസ്തി താരം വീരേന്ദർ സിങ്ങും സാക്ഷി മാലിക്കിനു പിന്തുമ പ്രഖ്യാപിച്ചു കൊണ്ട് തന്‍റെ പദ്മശ്രീ പുരസ്കാരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ താരങ്ങൾ ഇത്തരത്തിലുള്ള പ്രതിഷേധത്തിനൊരുങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെയാണ് കായികമന്ത്രാലയം നിർണായകമായ തീരുമാനമെടുത്തത്.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു