Indian PhD student died in UK
Indian PhD student died in UK 
India

സൈക്കിളിൽ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു

ലണ്ടൻ: യുകെയിൽ സൈക്കിളിൽ യാത്രചെയ്യുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിൽ പിഎച്ച്‌ഡി വിദ്യാർഥിനിയായ ചേസ്ത കൊച്ചാറാണ് (33) ഭർത്താവിന്‍റെ കൺമുന്നിൽ അപകടത്തിൽ മരിച്ചത്. വിരമിച്ച ലെഫ്റ്റനന്‍റ് ജനറൽ ഡോ. എസ്.പി. കൊച്ചാർസിന്‍റെ മകളാണ് ചേസ്ത കൊച്ചാർ. കഴിഞ്ഞ 19നായിരുന്നു അപകടം. മാലിന്യം കൊണ്ടുപോകുന്ന ട്രക്കാണ് സൈക്കിളിൽ ഇടിച്ചത്. ഭർത്താവ് പ്രശാന്തും സൈക്കിളിൽ മുന്നിലുണ്ടായിരുന്നു. നീതി ആയോഗിലെ ലൈഫ് പ്രോഗ്രാമിൽ പ്രവർത്തിച്ചിരുന്ന ചേസ്ത ഉന്നത പഠനത്തിനാണു ലണ്ടനിലേക്കു പോയത്. നിതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്താണ് മരണവിവരം അറിയിച്ചത്.

നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം: യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

കോട്ടയം എം.സി റോഡിൽ നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി

മുംബൈയിൽ പരസ്യ ബോർഡ്‌ തകർന്ന് അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ; മരിച്ചത് കോട്ടയം സ്വദേശികൾ

കൈവിരൽ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൾ കോളെജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്