പാസഞ്ചര്‍-ഗുഡ്സ് ട്രെയിനുകള്‍ സംയോജിപ്പിച്ച്, മുകളില്‍ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാന്‍ കഴിയുന്ന ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് രൂപകല്‍പ്പന തയ്യാറാക്കിട്ടുണ്ട് . ചരക്കുഗതാഗതത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ട്രെയിനുകൾ ആലോചിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരെ ട്രെയിനിൽ യാത്രക്കാരും ചരക്കും ഉണ്ടാകുമ്പോൾ ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും എടുക്കുന്ന സമയം യാത്രക്കാർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാകുമോ ഉണ്ടെങ്കിൽ അത് പരിഹരിക്കാനായി പഠനം നടത്തേണ്ടി വരുമെന്ന് റെയിൽവേയും അറിയിച്ചു. 10 കോച്ചുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക.