.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാക്കിസ്ഥാനിലേക്കു പോയ ഇന്ത്യൻ യുവതി അഞ്ജു. 
India

ഫെയ്സ്ബുക്ക് ഫ്രണ്ടിനെ കാണാൻ പാക്കിസ്ഥാനിൽ പോയ ഇന്ത്യൻ യുവതി തിരിച്ചുവരും

സീമ ഹൈദർ എന്ന പാക് യുവതി ഇന്ത്യയിൽ വന്നതുപോലെ അനധികൃതമായല്ല അഞ്ജുവിന്‍റെ യാത്ര

MV Desk

പെഷവാർ: ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിൽ പോയ ഇന്ത്യൻ യുവതി ഓഗസ്റ്റ് 20നു മുൻപ് തിരിച്ചെത്തുമെന്ന് സുഹൃത്ത്. ഇതിൽ പ്രണയബന്ധമൊന്നുമില്ലെന്നും, തങ്ങൾ വിവാഹം കഴിക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നും നസറുള്ള എന്ന ഇരുപത്തൊമ്പതുകാരൻ അറിയിച്ചു.

ഉത്തർ പ്രദേശിൽ ജനിച്ച് രാജസ്ഥാനിൽ ജീവിക്കുന്ന അഞ്ജുവാണ് നസറുള്ളയെ കാണാൻ പാക് ഗ്രാമത്തിലേക്കു പോയിരിക്കുന്നത്. മുപ്പത്തിനാലുകാരിയായ അഞ്ജു വിവാഹിതയുമാണ്.

അതേസമയം, സീമ ഹൈദർ എന്ന പാക് യുവതി ഇന്ത്യയിൽ വന്നതുപോലെ അനധികൃതമായല്ല അഞ്ജുവിന്‍റെ യാത്ര. പാക് വിസ സമ്പാദിച്ചു തന്നെയാണ് പോയിരിക്കുന്നത്. വിസ കാലാവധി കഴിയുന്നത് ഓഗസ്റ്റ് 20നാണ്.

2019ലാണ് ഇരുവരും ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. തന്‍റെ വീട്ടിലെ മറ്റു സ്ത്രീകളോടൊപ്പം പ്രത്യേകം മുറിയിലാണ് അഞ്ജു താമസിക്കുന്നതും നസറുള്ള പറയുന്നു.

അഞ്ജുവിന് 30 ദിവസത്തെ വിസ അനുവദിച്ചിട്ടുള്ളതായി ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗൾഫിൽ ആശ്വാസം? യുഎസ് - ഇറാൻ ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്

അടൂർ സഹകരണസംഘത്തിൽ സാമ്പത്തിക ക്രമക്കേട്; 75 ലക്ഷം തട്ടിയെടുത്തു, സിപിഎം നേതാക്കൾക്കെതിരേ മഹിള അസോസിയേഷൻ നേതാവ്

നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന

യോഗി പറഞ്ഞിട്ട് വന്നതാ...; തലസ്ഥാനത്ത് ബിജെപിക്ക് വോട്ടുപിടിക്കാൻ അഘോരികൾ

സമസ്തയ്ക്കും ലീഗിനും ഇപ്പോഴൊന്നും മിണ്ടാനില്ലേ! ഫാത്തിമയും ഷാഫിയും പൊതുവേദിയിൽ കൈപിടിച്ചത് വിവാദം